Kerala

പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ഡോക്ടർ ഉൾപ്പടെ കുന്ദമംഗലത്ത് രണ്ടു പേർക്ക് കൂടി കോവിഡ്

കോഴിക്കോട് : ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഏറെ ആശങ്ക ചെലുത്തുന്ന സാഹചര്യം നില നിൽക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് പരിശോധനയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ൽ താമസിക്കുന്ന ഒരു ഡോക്ടർക്കും. 13 വാർഡിലെ മറ്റൊരു സ്വദേശിക്കും രോഗം സ്ഥീരീകരിച്ചു.

തന്റെ നിസ്വാർത്ഥ സേവനത്തിലൂടെ ഈ കോവിഡ് കാലത്ത് പാലക്കാട് ജില്ലയിൽ സജീവമായ പ്രവർത്തനത്തിലൂടെ മാതൃകയായ വ്യക്തിയാണ് രോഗം സ്ഥിരീകരിച്ച ഡോക്ടർ. ആദ്യ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായിരുന്നുവെങ്കിലും തുടർന്ന് നടത്തിയ പി സി ആർ ടെസ്റ്റിൽ ഫലം പോസിറ്റീവായി മാറുയായിരുന്നു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ആളുകൾക്കും പോലും നിസ്വാർത്ഥമായ സേവനം നൽകുന്ന ഇദ്ദേഹം സർക്കാർ നിരീക്ഷണ കാലാവധിയല്ലാതെ മറ്റൊരു അവധിയും എടുക്കാതെ തന്റെ സേവനം തുടരുന്നതിനിടയിലാണ് രോഗ ബാധ ഏൽക്കുന്നത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ മുഴുവൻ ആളുകളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. കൃത്യമായി നിരീക്ഷണത്തിൽ കഴിയുകയും കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാം തന്നെ ഇദ്ദേഹം പാലിക്കുകയും ചെയ്‌തിട്ടുണ്ട്, ഈ കോവിഡ് കാലത്ത് സ്വന്തം ജീവനേക്കാൾ വില നാടിനു സമർപ്പിച്ച ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധിയായ ഇദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം നാടിനു തന്നെ മാതൃകയാണ്.

അതേ സമയം പതിമൂന്നാം വാർഡിൽ രോഗം സ്ഥിരീകരിച്ച വ്യക്തി പുറത്ത് ആരോടും തന്നെ സമ്പർക്കം ഇല്ലായെന്നത് ആശ്വാസം നൽകുന്ന വാർത്തയാണ് എന്നാൽ ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയും ചെലുത്തുന്നുണ്ട്. ഇദ്ദേഹവുമായി സമ്പർക്കമുള്ളവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!