കോഴിക്കോട് : പ്രളയദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി കൊടിയത്തൂർ സ്വദേശി ഇർഷാദും സുഹൃത്തുക്കളും. ഖത്തറിൽ നിന്നും നാട്ടിലെത്തി വീട്ടിലെത്തും മുൻപ് ഒരുപറ്റം ചെറുപ്പക്കാർ ദുരിതബാധിതർക്കൊപ്പം ചേർന്നു. നാടിന്റെ അവസ്ഥ കണ്ട് ഗള്‍ഫില്‍ നിന്നും ശേഖരിച്ച് കൊണ്ടുവന്ന വസ്ത്രങ്ങളും ആവിശ്യ സാധനങ്ങളും മറ്റും ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഏൽപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ നവീൻ നെല്ലൂളിയെ ഇർഷാദ് അറിയിക്കുകയായിരുന്നു
തുടർന്ന് ഉദ്യോഗസ്ഥൻ കോഴിക്കോട് ജില്ല പോലീസും, കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റിയും സംയുക്തമായി നടത്തുന്ന പ്രളയ ബാധിതർക്കായി തുറന്ന ഹെൽപ് ഡെസ്‌കിനെ കുറിച്ച് വിവരം നൽകിയത്. ശേഷം ഇർഷാദും സംഘവും നാട്ടിലെത്തി വീട്ടിലേക്ക് പോകും വഴി കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ എത്തി ഹെൽപ് ഡെസ്കിലേക്കായി സി ഐ ജയൻ ഡൊമനിക്, എസ് ഐ ശ്രീജിത്ത് എന്നിവരുടെ കൈവശം സാധനങ്ങൾ കൈമാറുകയായിരുന്നു.
തങ്ങൾക്ക് അനുവദിച്ച ലഗേജിന്റെ 90 ശതമാനവും ഉപയോഗപെടുത്തിയാണ് ഇർഷാദും സുഹൃത്തുക്കളും സാധനങ്ങൾ വിദേശത്ത് നിന്ന് സ്വദേശത്ത് എത്തിച്ചത്. മാതൃകയാണ് ഈ യുവാക്കൾ ഈ നാടിനും നാട്ടുകാർക്കും ഇർഷാദും നൗഷാദുമെല്ലാം പറയുന്നതും ഒരു വാക്കു മാത്രം “നമ്മൾ അതി ജീവിക്കും”