കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ച് സംസ്ഥാനങ്ങൾ. ബെംഗളൂരുവിൽ ഈമാസം 14 മുതൽ 23 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ ജൂലൈ 20 വരെ ലോക്ക്ഡൗൺ നീട്ടി. നാഗാലാൻഡിൽ ഈമാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. മേഘാലയയിൽ ഈ മാസം 13, 14 തിയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 134,226ഉം മരണം 1898ഉം ആയി. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ എണ്ണായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ ആകെ കൊവിഡ് കേസുകൾ 76,158 ആയി. അസമിൽ ഗുവാഹത്തി സെൻട്രൽ ജയിലിലെ 55 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.