കുരിക്കത്തൂർ: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് സരിലയ മ്യൂസിക് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സോക്കർ കാർണിവലിന് എം എ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പത്തോളം ചിത്രകാരന്മാർ ചേർന്ന് ഒരുക്കിയ “ആർട്ട് ഓഫ് ഫിഫ” പ്രദർശനവും ശ്രദ്ധേയമായി. ഗായകരായ ഋതുരാജും സനൂജയും സംഘവും അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി.
സ്വാഗതസംഘം കൺവീനർ അബിൻ എൻ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ ഇതിഹാസങ്ങളായ മറഡോണയുടെയും പെലെയുടെയും ശിൽപങ്ങൾ ഉൾപ്പെടുത്തി സെൽഫി പോയിന്റ് ഒരുക്കിയ പ്രശസ്ത ചിത്രകാരൻ മഹേഷ് കെ. നാരായണൻ, ഡി മാസ്റ്റേഴ്സ് ഡാൻസ് സ്റ്റുഡിയോ അധ്യാപകൻ അഖിലേഷ്, ഗായകരായ ഋതുരാജ്, സനൂജ പ്രദീപ്, രാജേഷ് ചന്ദ്രൻ എന്നിവരടക്കം വിവിധ പരിപാടികളിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.വി. ജാഫർ, ഗ്രാമപഞ്ചായത്ത് അംഗം പ്രീതി യു.സി., എം.എം. സുധീഷ് കുമാർ, പി. ജൂണാർ, നിതിൻ കെ.ടി., ജിജിൻ ബി.എസ്., സിബിൻ യു. എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ എൻ. ദിലീപ് കുമാർ സ്വാഗതവും ക്ലബ് സ്പോർട്സ് കൺവീനർ ശ്രീജിത്ത് വി.എസ്. നന്ദിയും രേഖപ്പെടുത്തി.
സോക്കർ കാർണിവലിന്റെ ഭാഗമായി 500 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ ജൂലൈ 20 വരെ ലോകകപ്പ് മത്സരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനവും വിവിധ കലാ-കായിക പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സോക്കർ കാർണിവലിന് തുടക്കം; എം എ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു

