Trending

കലാരംഗത്തെ സജീവ സാന്നിധ്യമായിരുന്ന ബാബുജി അന്തരിച്ചു

കുന്ദമംഗലം: നാടക നടൻ, സംവിധായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ, കാഥികൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ കലാകാരൻ കുന്ദമംഗലം പുറ്റാട്ട് ബാബുജി (58) അന്തരിച്ചു.

സ്കൂൾ പഠനകാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന അദ്ദേഹം സാമൂഹിക നാടകങ്ങളിലൂടെയും കഥാപ്രസംഗ രംഗത്തൂടെയും ശ്രദ്ധേയനായി. 30 വർഷത്തിലേറെ കഥാപ്രസംഗ രംഗത്ത് പ്രവർത്തിച്ച അദ്ദേഹം ആകാശവാണിയിൽ നാടക നടനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി നാടകങ്ങൾക്ക് ഗാനരചന നിർവഹിച്ച അദ്ദേഹം അപ്പൂപ്പൻ താടി, കുരുത്തംകെട്ടവൻ, വേലത്താൻ എന്നീ സിനിമകളുടെ സംഗീത സംവിധാനവും നിർവഹിച്ചു.

1986-ൽ അഖിലകേരള ബാലജന സഖ്യം കോഴിക്കോട് ജില്ലാ നാടകമത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2019-ൽ ഓൾ കേരള നൃത്തനാടക മേളയിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും നേടിയിരുന്നു.

ഭാര്യ: ഡോളി. മക്കൾ: അഖില, അലീന. മരുമക്കൾ: നിധിൻ (കൊമ്മേരി ), വിഷ്‌ണു (ചാത്തമംഗലം ) . സഹോദരങ്ങൾ: രമേശൻ പുറ്റാട്ട്, വിനോദ്, അജിത. സംസ്‌കാരം 2026 ജൂൺ 12 രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!