കണ്ണൂർ : മുംബൈയിൽ നിന്നും നാട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടി മരണപെട്ടു . ഇന്നലെ രാത്രിയോടു കൂടിയാണ് മരണം. ജൂൺ ഒൻപതിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജൂൺ പത്താം തിയതി ഉസ്സൻ കുട്ടിയെ പ്രവേശിപ്പിചു. തുടർന്ന് ആരോഗ്യ അധികൃതർ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഫലം ഇതുവരെലഭിച്ചിട്ടില്ല .
ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു. മരണകാരണം കൊവിഡ് തന്നെയാണോ എന്നത് പരിശോധന ഫലം പുറത്ത് വന്നതിനു ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളു.