Trending

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ഇന്ന്മുതൽ 4 ജില്ലകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി

കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം.

പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

ഭാഗിക വൈദ്യുതി തടസം ഏർപ്പെടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!