
ഇന്ത്യ–പാക്ക് സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യങ്ങൾ യോഗം അവലോകനം ചെയ്തു. പാക്കിസ്ഥാൻ ഡയറക്ടർ ജനറൽ മിലിറ്ററി ഓപ്പറേഷൻസും ഇന്ത്യൻ ഡിജിഎംഒയുമായി വൈകിട്ട് 5ന് ചർച്ച നടക്കും. നേരത്തെ 12 മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്.ഇന്ത്യ–പാക്ക് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായതിനു രണ്ടു ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അതിർത്തിയിലെ സാഹചര്യങ്ങൾ സൈന്യം സൂക്ഷ്മമായി വിലയിരുത്തുകയാണ്.