
പഹൽഗാം ആക്രമത്തെ തുടർന്ന് അടച്ച 32 വിമാനത്താവളങ്ങൾ തുറന്നു. യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും. മൂന്ന് ദിവസമായി വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു.യാത്രക്കാർ നേരത്തെ എത്തണമെന്ന നിർദേശത്തിന് മാറ്റമില്ല. മൂന്ന് മണിക്കൂർ മുൻപ് എങ്കിലും യാത്രക്കാർ വിമാനത്താവളത്തിലെത്തണം. ചെക്കിങ് ഗേറ്റുകൾ 75 മിനിറ്റ് മുൻപ് അടയ്ക്കും.
ഇന്ത്യ -പാക് ഡിജിഎംഒ തല നിര്‍ണായക ചർച്ച ഉടൻ നടക്കും. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായിയുടെ വാർത്തസമ്മേളനം ഉച്ചയ്ക്ക് രണ്ടരക്ക് നടക്കും.