കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മഹല്ലില്‍ നിന്നും ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോവുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പും, പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.
മഹല്ല് ഇമാം അബ്ദുന്നൂര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് പി കെ അബ്ദുല്ല കോയ സഖാഫി പ്രാര്‍ത്ഥന നടത്തി. കെ ഉമ്മര്‍ഹാജി, ഐ മുഹമ്മദ് കോയ, എം കെ മുഹമ്മദ് ഹാജി, എന്‍ അഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ് കോട്ടിയേരി, എന്‍ കെ കോയ, ബാവ കൊടക്കല്ലില്‍, സുലൈമാന്‍ പൈക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഹാജിമാര്‍ക്ക് ചടങ്ങില്‍ വെച്ച് സൗജന്യ കിറ്റ് വിതരണവും നടത്തി.
ഹാജിമാര്‍ക്ക് യാത്രയയപ്പും പ്രാര്‍ത്ഥനാ സദസും കിറ്റ് വിതരണവും നടത്തി

