തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. 19ന് വിധി പറയാമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. മാസപ്പടി ആരോപണത്തില്‍ കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. മാസപ്പടിയില്‍ അന്വേഷണം വേണമോ, വേണമെങ്കില്‍ അത് കോടതി നേരിട്ടുള്ള അന്വേഷണമാണോ അതോ വിജിലന്‍സ് അന്വേഷണമാണോ എന്നതിലാണ് കോടതി തീരുമാനം പ്രഖ്യാപിക്കുക
മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ വിധി 19ന്

