Entertainment News

ഇന്ത്യൻ 2; ചതുരംഗപട്ടണത്ത് നാട്ടുകാർ ഷൂട്ടിംഗ് ഉപരോധിച്ചു

കമൽ ഹാസനെ നായകനാക്കി ശങ്കർ സവിധാനം ചെയ്യുന്ന ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണം ഉപരോധിച്ച് നാട്ടുകാർ. തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിൽ നടക്കുന്ന സിനിമയുടെ ഷൂട്ടിങാണ് നാട്ടുകാർ തടഞ്ഞത്.

സമീപ സ്ഥലത്തുള്ള ക്ഷേത്രത്തിന് സംഭാവന ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. എന്നാൽ സിനിമ പ്രവർത്തകർഇവരെ ഷൂട്ടിംഗ് സൈറ്റിലേക്ക് കടത്തി വിടാഞ്ഞതാണ് സംഘർഷത്തിന് വഴി വെച്ചത്. സിനിമാ സംഘവും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും .തുടർന്ന് വലിയ സംഘമായി എത്തിയ ഗ്രാമീണർ ചിത്രീകരണം നടക്കുന്ന ഡച്ച് കോട്ടയുടെ പ്രവേശന കവാടം ഉപരോധിക്കുകയും ചെയ്തു.

പോലീസ് സംഘം സ്റ്റാലത്തെത്തി സിനിമക്കാരോടും നാട് കാരോടും സംസാരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിട്ടുണ്ട്. നിലവിൽ സിനിമയുടെ അവസാന ഷെഡ്യൂൾ ആയ സംഘട്ടന രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.
ഇതിനായി ഹോളിവുഡ് സ്റ്റണ്ട് ആർടിസ്റ്റുകൾ അടക്കം എത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് പ്രത്യേക പരിശീലനം നേടിയാണ് കമൽഹാസൻ എത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!