Kerala News

നേമത്ത് പ്രശസ്തനും ശക്തനുമായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് മുല്ലപ്പള്ളി

നേമത്ത് ഇത്തവണ കോണ്‍ഗ്രസിന് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാര്‍ഥിയുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്തെ മത്സരത്തെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയാകുമോ നേമത്തെ സ്ഥാനാര്‍ഥിയെന്ന മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തിന് എവിടെ മത്സരിച്ചാലും ജയിക്കുന്ന സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

ലിസ്റ്റ് തയ്യാറായാല്‍ ഇന്ന് രാത്രിയോ ഇല്ലെങ്കില്‍ നാളെ രാവിലെയോ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്നും പുതുപ്പള്ളിയോടാണ് താത്പര്യമെന്നും പുതുപ്പള്ളി വിട്ട് ഇന്നുവരെ താന്‍ ചിന്തിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.നേമം ബിജെപിയുടെ കോട്ടയാണോ എന്നതൊക്കെ ഇത്തവണ തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ അറിയാമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അവിടെ സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കു മറുപടി പറയാനില്ല. നേമത്തെ മത്സരത്തെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മില്‍ പോലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക എത്ര വൈകിയാലും ഇന്നു തന്നെ അന്തിമമാവുമെന്നാണ് കരുതുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!