ലഹരിമുക്ത നവകേരളം പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം സബ് ജില്ലയിലെ സ്കൂളുകളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഏരിയ ജാഗ്രതാ സമിതി, ടീനേജ് ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്ദമംഗലം ഹൈസ്കൂൾ ഹാളിൽ വച്ചാണ് പരിപാടി നടന്നത്. പി.ടി.എ പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ദീപു പരിപാടിയ്ക്ക് സ്വാഗതം പറഞ്ഞു. ചടങ്ങിൽ കുന്ദമംഗലം ഉപജില്ല വിദ്യഭ്യാസ ഓഫീസർ പോൾ കെ ജെ, വാർഡ് മെമ്പർ കൗലത്ത്, കുന്ദമംഗലം ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഒ.കല ടീച്ചർ, ഹൈസ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പ്രവീൺ, തുടങ്ങിയവർ സംസാരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ അബ്ദുനാസർ, ഡോ.സൂജീറയാണ് ക്ലാസ്സെടുത്തത്.
ലഹരിമുക്ത നവകേരളം; കുന്ദമംഗലം സബ് ജില്ലയിലെ സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

