Trending

പുതപ്പിനുള്ളില്‍ ഒരു കൂട്ടം എലികള്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം

സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ന്യൂയോര്‍ക്ക് നഗരത്തിലെ സബ്‌വേ സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയ വീഡിയോ. വഴിയില്‍ പുതച്ചുമൂടി കിടക്കുന്ന ഒരു അപരിചിതനായ മനുഷ്യനെ തട്ടിവിളിക്കുമ്പോള്‍ കണ്ട കാഴ്ചയാണ് വീഡിയോയിലുള്ളത്. തെരുവില്‍ കമ്പിളി പുതച്ചുമൂടി ഉറങ്ങുന്ന ഒരാള്‍ അരികിലായി എലികള്‍ ഓടിനടക്കുന്നത് കാണാം. ഈ എലികള്‍ അയാളുടെ പുതപ്പിനുള്ളില്‍ നിന്നാണ് ഇറങ്ങിയോടിയതെന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് തോന്നിയിരിക്കണം. അദ്ദേഹം അതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ഉറങ്ങുന്ന വ്യക്തിയെ വിളിച്ചുണര്‍ത്തുകയാണെങ്കിലും പുതപ്പ് മാറ്റി ഇയാള്‍ ഉണരുന്നില്ല. പുതപ്പിനുള്ളില്‍ നിന്ന് ഒരു സംഘം എലികള്‍ ജാഥ പോലെ ഓടി പുറത്തേക്കിറങ്ങുന്ന കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് വീഡിയോ കണ്ടവര്‍. ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. എന്നാല്‍ ഈ വീഡിയോ ആയിരക്കണക്കിന് പേര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!