kerala

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ ജപ്പാനിലെ നിഹോൻ ഹിഡാൻക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ ജപ്പാനിലെ നിഹോൻ ഹിഡാൻക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡോൻക്യോ. ആണവായുധങ്ങൾക്ക് എതിരെ ബോധവത്ക്കരണം നടത്തുന്ന സംഘടനയാണിത്. ഹിരോഷിമയിലും നഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ 80ആം വാർഷികം വരാനിരിക്കേ ആണ് പുരസ്കാരം സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. 1956ലാണ് നിഹോൻ ഹിഡാൻക്യോ രൂപീകൃതമാകുന്നത്. ഒക്ടോബർ എട്ടിനാണ് ഭൗതികശാസ്ത്ര നോബേല്‍ പ്രഖ്യാപിച്ചത്. ഒമ്പതാം തീയതി രസതന്ത്ര നോബേലും സാഹിത്യ നോബേൽ ഒക്ടോബർ പത്തിനും പ്രഖ്യാപിച്ചു. ആൽഫ്രഡ് നോബലിന്റെ സ്മരണാർത്ഥം നൽകുന്ന സാമ്പത്തികശാസ്ത്ര രംഗത്തെ മികവിനുള്ള സ്വെറിഗ്സ് റിക്സ്ബാങ്ക് സമ്മാനം ഒക്ടോബർ 14ന് പ്രഖ്യാപിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!