കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. ബളാല്‍ കൊന്നക്കാട് സ്വദേശി ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ (54) ആണ് മരണപ്പെട്ടത്. തലശേരി അതിരൂപതയിലെ വൈദികന്‍ ആയിരുന്നു ഇദ്ദേഹം. കോവിഡ് ബാധയെ തുടർന്ന് മംഗളൂരുവിൽ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൊന്നക്കാട് പള്ളി സെമിത്തേരിയില്‍ തയാറാക്കിയ പ്രത്യേക കല്ലറയില്‍ സംസ്‌കരിക്കും.