തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്.
കഴിഞ്ഞദിവസം നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് നെഗറ്റീവായത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കിനൊപ്പം മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.

