സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ ഇന്ന് മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. 234 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിത്തതില്‍ 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 143 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് 143 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂര്‍ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂ ഒന്ന് -. 1
3694 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 6449 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 73768 സാമ്പിളുകള്‍ ശേഖരിച്ചു. 66636 സാമ്പിളുകള്‍ നെഗറ്റീവായി.
സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകള്‍ 195 ആയി. പുതുതായി 16 ഹോട്‌സ്‌പോട്ടുകളാണ് നിലവില്‍ വന്നത്.

