Kerala

കൊറോണ വൈറസ് പരിശോധന; സ്വകാര്യലാബുകൾക്ക് മാർഗനിർദ്ദേശം പുറത്തിറക്കി

കോഴിക്കോട് : കൊറോണ വൈറസ് രോഗബാധ പരിശോധന നടത്തുന്ന സ്വകാര്യലാബുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ജില്ലാ കലക്ടർ സാംബശിവ റാവു പുറപ്പെടുവിച്ചു. ജില്ലാസർവ്വൈലൻസ് ഓഫീസർ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യലാബുടമകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കേണ്ടതാണ്.

സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനക്കെത്തുന്ന എല്ലാവരുടേയും വിശദാംശങ്ങളും പരിശോധനാഫലവും ഈ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാസർവ്വൈലൻസ് ഓഫീസർക്ക് കൈമാറേണ്ടതാണ്. കോവിഡ് പരിശോധനക്കെത്തുന്ന വ്യക്തികൾ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് ജില്ലാ സർവ്വൈലൻസ് ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്.

ഈ നിബന്ധനകൾ പാലിക്കപ്പെടാത്ത ലാബുകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ളനടപടികൾ സ്വീകരിക്കുന്നതാണെന്നും കലക്ടർ അറിയിച്ചു. കോവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധന വ്യാപകമായി നടത്തുന്നതിന് സർക്കാർ സ്വകാര്യലാബുകൾക്ക് അനുമതി നൽകിയിരുന്നു.ഈ സാഹചര്യത്തിലാണ് സ്വകാര്യലാബുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!