കൊടുവളളി : കൊടുവളളി മണ്ഡലത്തിലെ നാല് സ്‌കൂളുകള്‍ക്ക് എം എല്‍ എ യുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നല്‍കിയ ബസ്സുകളുടെ ഫ്‌ലാഗ് ഓഫ് കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിസ്റ്റല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങള്‍ ഹൈടെ ക്കാക്കി മാറ്റിയതിന്റെ തുടര്‍ച്ചയായി വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് 1.22 കോടി രൂപയുടെ പ്രവൃത്തിക്ക് നേരത്തെ എംഎല്‍എ ഫണ്ട് അനുവദിച്ചിരുന്നു . ഇതിന്റെ ഒന്നാം ഘട്ടമായാണ് ജി.എച്ച്.എസ്.എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ് കരുവന്‍ പൊയില്‍, ജി.എച്ച്.എസ്.എസ് പന്നൂര്‍, ജി.വി.എച്ച്.എസ്.എസ്.താമരശ്ശേരി. എന്നീ സ്‌കൂളുകളുടെ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ചടങ്ങില്‍ കൊടുവള്ളി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബാബു അധ്യക്ഷത വഹിച്ചു. ബിപിഒ വി.എം മെഹറലി, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.സി.മുഹമ്മദ്, നാസര്‍ കോയതങ്ങള്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.പി റഷീദ്, റാഷിദ്, പിടി.സി ഗഫൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു