National News

മുകുള്‍ റോയ് തിരികെ തൃണമൂലിലേക്ക്; മമതയുമായി കൂടിക്കാഴ്ച

മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങുന്നു. മുകുള്‍ റോയ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നു. ചര്‍ച്ചകള്‍ക്കായി മുകുള്‍ റോയ് തൃണമൂല്‍ ഭവനിലെത്തി. പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് 2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ മുകുള്‍ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാല്‍, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുകുള്‍ റോയിയെ ബി.ജെ.പി. അവഗണിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെയാണ് ബി.ജെ.പി. പരിഗണിച്ചത്. ഇത് പടലപ്പിണക്കത്തിന് ഇടയാക്കുകയായിരുന്നു. തുടര്‍ന്നാണ് തൃണമൂലിലേക്ക് തിരികെ പോകാന്‍ മുകുള്‍ റോയിയും മകന്‍ ശുഭ്രാംശു റോയിയും ചില നേതാക്കളും തീരുമാനിച്ചത് എന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!