Kerala

അശ്ലീല ദൃശ്യം കാണിച്ചു 13 കാരനെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ 13 വയസ്സുകാരനെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ തെക്കുംഭാഗം സ്വദേശി ഡാരീഷ് പോത്തനാണ് പിടിയിൽ ആയത്.

ഒരുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ഡാരിഷിന്റെ വീട്ടിൽ വച്ചാണ് പീഡന ശ്രമം നടന്നത്. മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ 13 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നീട് തന്‍റെ മൊബൈല്‍ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു. ദൃശ്യങ്ങൾ കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ കുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടി.

ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസില്‍ പരാതി നൽകി. പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. അന്വേഷണം നടക്കുന്നതിനിടെ പലതവണ ഡാരിഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. എന്നാല്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ പ്രതി തൊടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!