ഡല്‍ഹിയില്‍ ആം ആദ്മി മൂന്നാംതവണയും അധികാരത്തിലേക്ക്. 70 സീറ്റില്‍ 63 ലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് എ.എ.പി അധികാരം ഉറപ്പിച്ചത്.
എ എ പിക്ക് 53 .03 ശതമാനം വോട്ടുകള്‍ ലഭിച്ചു. ബി ജെ പിക്ക് 39 ശതമാനം വോട്ട് ഷെയറുണ്ട്. അതേസമയം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നിലംപരിശായി. നാലു ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് നേടാനായത്. ഒരു സീറ്റ് പോലും നേടാന്‍ അവര്‍ക്കായില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ അകൗണ്ട് തുറക്കാന്‍ കഴിയാതെ പോകുന്നത്.
മോദിയും അമിത് ഷായും നേരിട്ട് പ്രചനത്തിനിറങ്ങിയിട്ടും ഡല്‍ഹിയില്‍ അടിയറവ് പറയേണ്ടി വന്നു.200 എംപിമാരായിരുന്നു ഡല്‍ഹിയില്‍ ബിജെപി പ്രചരണത്തിനെത്തിയിരുന്നത്.

