ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് ഉജ്ജ്വല വിജയത്തിലേയ്ക്ക് കുതിക്കുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്കിയ തിരിച്ചടിയാണ് ഫലമെന്നും പിണറായി വിജയന് പറഞ്ഞു.
ബിജെപിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് തിരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

