ആര്‍ ഇ സി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ജീവനക്കാരുടെ കൂട്ടായ്മയായ ‘ആര്‍ ഇ സി ഗെറ്റുഗദര്‍ ‘ അംഗങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിക്കുകയുണ്ടായി .’അകലാപ്പുഴയുടെ ഓളപ്പരപ്പില്‍ ആടിയും പാടിയും ഒരു ദിനം’ എന്ന ടാഗ് ലൈനോട്കൂടി കോഴിക്കോട് ജില്ലയിലെ അകലാപ്പുഴയിലേക്ക് യാത്ര നടത്തുന്നതിനു വണ്ടി യാത്രാ സംഘം രാവിലെ പുറപ്പെടുകയും 12 മണിയോടുകൂടി ബോട്ട് യാത്ര ആരംഭിക്കുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ യാത്രയ്ക്കിടെ അംഗങ്ങളുടെ സര്‍ഗ വാസനകളുടെ ചെപ്പ് അഴിക്കപ്പെട്ടപ്പോള്‍ നവോന്മേഷമേകി. അതിനിടെ സ്വാദിഷ്ടമായ ഉച്ചയൂണും ബോട്ടില്‍ വെച്ച് തന്നെ ഭുചിച്ചു.
പാടിയും പറഞ്ഞും വൈകുന്നേരത്തോടുകൂടി അവസാനിച്ച ബോട്ട്യാത്രക്ക് ശേഷം ചരിത്രപ്രസിദ്ധമായ കാപ്പാട് ബീച്ചും സന്ദര്‍ശിച്ചപ്പോള്‍ കടല്‍ കാറ്റിനാല്‍ മനസ്സു് വിമലീകരിക്കപ്പെട്ടു. രാത്രിയോടെ വീടുകളിലേക്ക് മടങ്ങിയ പ്രായം കൂടിയ മുതിര്‍ന്ന അംഗങ്ങളില്‍ ഈ യാത്ര പുതിയ കുറേ പോസിറ്റീവുകള്‍ ആവാഹിക്കപ്പെട്ടു. എന്നെന്നും സ്മരിക്കുന്ന ഈ യാത്രക്ക് ഗെറ്റുഗദര്‍ പ്രസിഡണ്ട് ടി. സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍ ,കണ്‍വീനര്‍ വി വാസുദേവന്‍ നമ്പൂതിരി ,പ്രോഗ്രാം കോഡിനേറ്റര്‍ കെ കുഞ്ഞോയി എന്നിവര്‍ നേതൃത്വം നല്‍കി.