National

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളില്‍ ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ കെ ബാലചന്ദറിന്റെ പട്ടണ പ്രവേശം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം.

സിന്ധുഭൈരവി, നായകന്‍, അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദനകാമരാജന്‍ തുടങ്ങിയവ ഡല്‍ഹി ഗണേഷ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. മലയാളത്തില്‍ കാലാപാനി, ധ്രുവം തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഇന്ത്യന്‍-2 ആണ് അവസാന ചിത്രം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!