Local News

പതിമംഗലത്തെ പെട്രോൾ പമ്പ് ഇന്ധനചോർച്ച; കോഴിക്കോട് എ.ഡി എം മുഹമ്മദ്‌ റഫീഖ് പരിശോധന നടത്തി

കുന്ദമംഗലം പതിമംഗലത്തെ പെട്രോൾ പമ്പ് ഇന്ധനചോർച്ച കോഴിക്കോട് എ.ഡി എം മുഹമ്മദ്‌ റഫീഖ് പരിശോധിച്ച് ജനങ്ങളുമായി ചർച്ച നടത്തി.
പരിസരത്തുള്ള വീടുകളിലെ കിണറുകൾ സന്ദർശിക്കുകയും പരിസരവാസികളോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു . ചോർച്ച ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
പമ്പ് അധികൃതരുമായി സംസാരിച്ചു .ഈ മാസം 30ാം തീയതിക്ക് മുമ്പ് പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെങ്കിൽ പമ്പ് അടച്ചുപൂട്ടാൻ പമ്പ് അധികൃതർക്ക് നിർദ്ധേശം നൽകി.വിഷയത്തിൽ നൗഷാദ് തെക്കയിലിന്റ പരാതിയിൽ കേരള മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു..
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ , മെമ്പർമാരായ ഷബ്ന പി ,ബുഷ്റ യുസി, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ , സമര സമിതി നേതാക്കളായ റസാക്ക് സി , വിജേഷ് എ മജീദ് കെ ആർ ,എസ് , കോയ, ഉസൈൻ എം.പി, മജീദ് പാലക്കൽ, ജിതിൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!