കുന്ദമംഗലം: NH 212ൽ കുന്നമംഗലത്തിന്റെയും പടനിലത്തിന്റെയും ഇടയിൽ റോഡ് പൊട്ടി പൊളിഞ്ഞതും അപകടസൂചന ബോർഡ് സ്ഥാപിക്കാത്തതും ,സിഗ്നൽ ബോർഡുകൾ ഇല്ലാത്തതും ,സ്ട്രീറ്റ് ലൈറ്റ്കൾ കത്താതും,വാഹനങ്ങളുടെ അമിത വേഗതയും നിരവധി അപകടമരണങ്ങൾക്ക് കാരണമായിരിക്കുകയാണ് സ്ഥലം mla ,മറ്റു ജന പ്രതിനിധികൾ ,pwd ,NH അധികാരികൾ ,മറ്റു ബന്ധപെട്ട അധികാരികൾ പ്രശ്നത്തിന് ശ്വാസത പരിഹാരം കാണുന്നതിന് മുന്നോട്ടു വരണം …
പിലാശ്ശേരി -താമരശ്ശേരി റോഡ് പുനരുദ്ധരണ പ്രവർത്തിയുമായി ബന്ധപെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി ഈ ഭാഗത്തെ ജനങ്ങൾ ദുരിതം പേറുകയാണ് നിരവധി പ്രതിഷേധങ്ങളും ,സമരങ്ങളും ഉയർന്നു വന്നിട്ട് പോലും അധികൃതരുടെനിസ്സംഗത സംശയാസ്പദമാണ്.പരിഹാരം കാണേണ്ട ഉദ്യോഗസ്ഥഭരണ സംവിധാനം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി രംഗത്ത് വരും …… .
യോഗത്തിൽ ഒ .സലീം ആദ്യക്ഷത വഹിച്ചു
NM യൂസുഫ് ,സിദ്ധീഖ് തെക്കയിൽ ,ലത്തീഫ് Ap ,റിഷാദ് ,TMA ഗുരുക്കൾ ,അൽത്താഫ് ,T കബീർ ,റസാഖ് സംസാരിച്ചു ..