Local News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് പഞ്ചദിന പരിപാടി സംഘടിപ്പിക്കുന്നു

കുന്ദമംഗലം; കുന്ദമംഗലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ചു പഞ്ചദിന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ആദ്യ ദിനമായ ഇന്നലെ സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് അദ്ദേഹം വ്യാപാരദിന സന്ദേശം നൽകുകയുണ്ടായി ഇത്തരം മാതൃകാപരമായ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ ജീവകാരുണ്യപ്രവർത്തനങ്ങളെയും മറ്റും അദ്ദേഹം തന്റെ മാതൃ യൂണിറ്റ് കൂടിയായ കുന്ദമംഗലം യൂണിററിനെ അഭിമാനത്തോടെ ആശംസിക്കുകയും ചെയ്തു

തുടർന്ന് ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡണ്ടുമായ എം. ബാബുമോന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, യൂണിറ്റ് സെക്രട്ടറി പി ജയശങ്കർ സ്വാഗതം പറഞ്ഞു എൻ വിനോദ് കുമാർ കെ കെ ജൗഹർ , സുനിൽ കണ്ണോറ. യു.ജി നിലേഷ് ,, നിമ്മി സജി, മഹി ജ, എം.വിശ്വനാഥൻ നായർ , അബൂബക്കർ ഹാജി, ടിസി സുമോദ്,എം.പി മൂസ ,സജീവൻകെ.ഒ.പി അസ്സൻ കോയ , ടിവി . ഹാരി സ് എന്നിവർ സംസാരിച്ചു തുടർന്ന് പായസവിതരണവും നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!