ഇഐഎ വിജ്ഞാപനത്തിനെതിരെ കേരളം. സംസ്ഥാനത്ത് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിന്റെ നിലപാട് നാളെ കേന്ദ്രത്തെ അറിയിക്കും. നിർദേശം അറിയിക്കാനുള്ള അവസാന തിയതി നാളെയാണ്.
കേരളത്തോട് അടിയന്തരമായി നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം നില-പാഡ് വ്യക്ത്യമാക്കുന്നത്.
പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇഐഎ) 2020 കരട് വിജ്ഞാപനത്തിൽ പ്രതിഷേധം അതി ശക്തമായി ഉയരുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കാൻ ഇരിക്കെ. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും മറ്റു ജന വിഭാഗങ്ങളും കേന്ദ്ര സര്‍ക്കാറിന് കത്തയചു കൊണ്ടിരിക്കുകയാണ്.