മടവൂർ : ഗ്രാമ പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് സൂക്ഷിക്കുന്നതിനു മെറ്റിരിയൽ കലക്ഷൻ ഫെസിലിറ്റി സെൻ്റർ (എം.സി.എഫ്) പ്രസിഡണ്ടു പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിററി ചെയർപേഴ്സൺ സിന്ധു മോഹൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ ,ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിററി ചെയർപേഴ്സൺ സക്കീന മുഹമ്മദ്, ശുചിത്വ കൺവീനർ എ.പി.നസ് ത്തർ, വാർഡ് അംഗങ്ങളായ ഷംസി യ മലയിൽ, വി.സി.ഹമീദ് മാസ്റ്റർ, എ.പി.അബു, റിയാസ് എടത്തിൽ, സെക്രട്ടറി ടി. ആബിദ, എന്നിവർ പങ്കെടുത്തു.