Kerala News

‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാര്‍’ , മുഖ്യമന്ത്രിയെയും ഇടതുസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് കോടിയേരി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രമായ ദേശാഭിമാനി ലേഖനത്തില്‍ ‘അധര്‍മ രാഷ്ട്രീയം വാഴില്ല’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാനാണു ശ്രമമെന്നും കോടിയേരി വിമര്‍ശിച്ചു. ബിജെപിയുമായി സഹകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ പുറപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിനും യുഡിഎഫിനും സമാന നിലപാടാണെന്നും കോടിയേരി വിമര്‍ശിച്ചു.

ഒന്നോ രണ്ടോ വര്‍ഷം മുമ്പ് ആടിയ പൊറാട്ട്നാടകം വീണ്ടും അവതരിപ്പിക്കുകയാണെന്നും ജനങ്ങള്‍ തള്ളിയ പെരുംനുണ വീണ്ടും എഴുന്നുള്ളിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ അതിശയേക്തിയായി പല കേന്ദ്രങ്ങളിലും അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ തൃക്കാക്കരയിലെ വിജയം ഒറ്റപ്പെട്ട സംഭവം മാത്രമാണ്. അത് സ്ഥായിയോ തുടര്‍ പ്രതിഭാസമോ അല്ല, അതിന്റെ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ പ്രതിപക്ഷത്തെ ചില കക്ഷികള്‍ അധാര്‍മിക മാര്‍ഗം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എല്‍ഡിഎഫ് ഭരണത്തിന്റെ ജനക്ഷേമ വികസനത്തെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണെന്നും കോടിയേരി ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!