മലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലിൽ വീടും കുടുംബവും നഷ്ടമായ ശരത്തിന് വീട് നിർമിച്ച് നൽകി പാണക്കാട് കുടുംബം. ദുരിത ജീവിതം അറിഞ്ഞ പാണക്കാട് കുടുംബം സഹായിക്കാമെന്ന് കഴിഞ്ഞ 8 മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹത്തെ അറിയിച്ചത്. ദുരന്തത്തിൽ അമ്മയേയും ഭാര്യയേയും കുഞ്ഞിനേയും ശരത്തിനു നഷ്ടപ്പെട്ടിരുന്നു.
പറഞ്ഞ വാക്കു പാലിച്ചു കൊണ്ട് മനോഹരമായ വീടാണ് കോട്ടക്കുന്ന് സ്വദേശിക്കായി നിർമ്മിച്ച് നൽകിയിരിക്കുന്നത്. തന്നെ വലിയ ദുരിതത്തിൽ നിന്നും കരകയറാൻ സഹായിച്ച മുഴുവൻ ആളുകളോടും ശരത്ത് നന്ദി പറഞ്ഞു. കോട്ടക്കുന്നിൽ നിർമ്മിച്ച വീടിന്ററെ താക്കോലും രേഖകളും പാണക്കാട് കുടുംബം ശരത്തിനു കൈമാറി


