കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു.
സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും ഔഷധ വൃക്ഷത്തൈയും വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം. ട്രസ്റ്റിന്റെ ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതി പ്രകാരമാണിത്.125 പേർക്ക് കിറ്റ് നൽകി. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. അർഹരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടിയും
ഉന്നത വിജയികൾക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലും കഴിഞ്ഞ വർഷം തൈ നട്ട് സംരക്ഷിച്ച കുട്ടികൾക്കുള്ള സമ്മാനദാനം ടി.ബി .എസ് മാനേജിംഗ് ഡയരക്ടർ എൻ.ഇ.ബാലകൃഷ്ണമാരാരും നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്ര മ്മലിനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗം എം.വി ബൈജു, കെ.പി. വസന്ത രാജ്, ഹബീബ്കാരന്തൂർ ,എം.പ്രമീളാ നായർ,പി.ശിവപ്രസാദ്, ഉദയകുമാർ, സർവ്വദമനൻ കുന്ദമംഗലം, വി.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.