Trending

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് 28 പേര്‍ക്ക് പരിക്ക്. മലപ്പുറത്ത് പോയി തിരിച്ച് വരുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം. 28 പേർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളവർ.കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പതിവാണ്. ലോറി തിരിക്കാൻ വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഭൂരിഭാഗം ആളുകളുടെയും തലയ്ക്കാണ് പരിക്ക്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണം എന്നാണ് പറയപ്പെടുന്നത്. ബസ് റോഡിൽ നിന്ന് നീക്കാൻ കഴിയാത്തതിനാൽ സർവീസ് റോഡ് വഴി വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ് വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചത്

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!