National News

ആഘോഷ വേളയിൽ ബിയർ വേണ്ട; നിരോധനമേർപ്പെടുത്തി ഹിമാചൽ പഞ്ചായത്ത്

പാഴ് ചിലവ് തടയുന്നതിന്റെ ഭാഗമായി ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായത്ത്. നിരോധനം സംബന്ധിച്ച് പ്രമേയം പാസാക്കി.

ഞായറാഴ്ച ചേർന്ന ഗ്രാമസഭാ യോഗത്തിൽ ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിർത്താൻ സമവായ തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാങ്പോ പറഞ്ഞു. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്കാരം’ കലർത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ യുവാക്കൾക്കും ഉത്കണ്ഠയുള്ളതിനാൽ ഇക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പരിഷത്ത് അംഗം കുംഗ ബോധ് പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!