National News

ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു;6 യാത്രക്കാര്‍ക്ക് പരിക്ക് ;നാല് പേര്‍ അറസ്റ്റില്‍

ഓടുന്ന ട്രെയിനിൽ യുവതികൂട്ടബലാത്സംഗത്തിനിരയായി.ലക്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് 20 കാരിയായ യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച ഇഗത്പുരി-കസാറ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം. ട്ട് പേർ ആയുധങ്ങളുമായി ട്രെയിനിൽ യാത്രക്കാരെ കൊള്ളയടിക്കാൻ കയറുകയായിരുന്നു.

ട്രെയിൻ മഹാരാഷ്ട്രയിലെ ഇഗത്പുരി പട്ടണത്തിൽ എത്തിയപ്പോഴായിരുന്നു അക്രമം. യാത്രക്കാരെ കൊള്ളയടിച്ചതിന് പിന്നാലെയാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. തടയാൻ ശ്രമിച്ച മറ്റ് യാത്രക്കാരെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.

ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. കസാറ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ ശബ്ദമുണ്ടാക്കി ആളുകളെയും പൊലീസിനെയും കൂട്ടി. സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ട് പേര്‍ പിടിയിലായി.

പിടിയിലായ പ്രതികളില്‍നിന്ന് 34000 രൂപയുടെ മോഷണമുതല്‍ കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചാക്കേസിന് പുറമേ ബലാത്സംഗക്കേസും ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!