തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിനെ 15 വരെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കേസ് രാജ്യസുരക്ഷയെ ബാധിക്കുന്നതെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.
സരിത്തിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യും. നേരത്തെ സരിത്ത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും വാട്സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സരിത്തില്‍ നിന്ന് നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. കടത്താന്‍ ശ്രമിച്ച സ്വര്‍ണം ആരുടെ അടുത്തേക്കാണ് എത്തേണ്ടതെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ട്.