ഈങ്ങാപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ആശ്വാസമായി എസ്.കെ.എസ്.എസ്.എഫ് ഭുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു.
സംസ്ഥാന വ്യാപകമായി നേരത്തെ അപേക്ഷ ക്ഷണിച്ച് അര്‍ഹരായവരെ കണ്ടെത്തിയാണ് സഹായവിതരണം നടത്തിയത്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഫണ്ട് വിതരണം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാഗേഷ് മുഖ്യാതിഥിയായി.
നാസര്‍ ഫൈസി കൂടത്തായി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മഹല്ല് ഖത്വീബ് അബ്ദുല്‍ അസീസ് മുസ്ലിയാര്‍, യൂ.കെ.ഇബ്രാഹീം ഓമശ്ശേരി, ഫൈസല്‍ വാഫി അടിവാരം, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, അലി അക്ബര്‍ മുക്കം, പീ.ടി മുഹമ്മദ് കാദിയോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒതയോത്ത് അഷ്‌റഫ്, വാര്‍ഡ് മെമ്പര്‍മാരായ മുത്തു അബ്ദുള്‍ സലാം, കെ.സി ശിഹാബ്, ഖാദര്‍ ഹാജി, അന്‍വര്‍ നല്ലളം, ഖാദര്‍ തെയ്യപ്പാറ, ശറഫുദ്ധീന്‍ കൊട്ടാരക്കോത്ത്,ജംഷിദ് അടിവാരം, മഹല്ല് പ്രസിഡന്റ് ഉസ്മാന്‍ ,സെക്രട്ടറി മുഹമ്മദ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും സെക്രട്ടറി ജാബിര്‍ കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു.