തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്ന വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശൻ ഒരോ സമയം സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവും ആണെന്ന് ചൂണ്ടിക്കാണിച്ച പി ജയരാജൻ വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം ആണെന്നും കുറ്റപ്പെടുത്തി. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിക്ക് രണ്ട് തോണിയിൽ കാല് വയ്ക്കുന്ന നിലപാട്: പി ജയരാജൻ

