Local News

കോഴിക്കോട് ഇലക്ട്രിക് വാഹന റാലിയും പ്രദർശനവും സംഘടിപ്പിച്ചു

കോഴിക്കോട് : ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ആർ.ജി.എസ്.എ യുടെ നേതൃത്വത്തിൽ “നെറ്റ് സീറോ കാർബൺ” എന്ന പേരിൽ ഇലക്ട്രിക് വാഹങ്ങളുടെ റാലിയും പ്രദർശന മേളയും സംഘടിപ്പിച്ചു. കാർബൺ ന്യൂട്രൽ ആശയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് ബീച്ചിൽ നിന്ന് സിവിൽ സ്റ്റേഷൻ വരെ നടന്ന ഇലക്ട്രിക് വാഹന റാലി ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ് നിർവഹിച്ചു. 45 ഓളം ഇലക്ട്രിക് സ്കൂട്ടർ ഉടമകൾ റാലിയിൽ പങ്കാളികളായി. ഒൻപതോളം ഇലക്ട്രിക് വാഹന കമ്പനികളുടെ വാഹന പ്രദർശനവും നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ജൈവ ഉൽപ്പന്നങ്ങളുടെ വിപണനവും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!