മലപ്പുറം: ഹൈദരാബാദിൽ കുടുങ്ങി കിടക്കുന്ന എഴുപഞ്ചോളം മലയാളികൾ ആൾ ഇന്ത്യ കെ.എം സി സി ഹൈദരാബാദ് ഘടകത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് യാത്ര തിരിച്ചു.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾ , സ്ത്രീകൾ, ഗർഭിണികൾ,ഐ ടി ജീവനക്കാർ അടങ്ങിയ മലയാളികളിലെ ആദ്യം സംഘമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ പ്രത്യേക ബസുകളിൽ അയച്ച് , നാട്ടിലെത്തിക്കുകയാണ് ഹൈദരാബാദ് കെ.എം.സി.സി. സ്വന്തമായി വാഹനം ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. ഇത്തരക്കാർക്കായി പൊതു വാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ കെ.എം.സി.സിയുടെ ഈ കരുതൽ നിരവധി പാവങ്ങൾക്കാണ് ആശ്വാസം പകരുന്നത്.
രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ നുറുകണക്കിനു മലയാളികളാണ് ഹൈദരാബാദിൽ കുടുങ്ങി കിടക്കുന്നത്. ഇവർക്കു വേണ്ട ഭക്ഷണം താമസം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നേരത്തെ തന്നെ കെ എം സി സി വളരെ സജീവമായിരുന്നു. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ മലയാളികൾ തീർത്തും ഒറ്റെപ്പെടുകയായിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായുളള ശ്രമങ്ങളിലായിരുന്നു ഒരു മാസത്തോളമായി കെഎംസിസി പ്രവർത്തകർ. കേരള സർക്കാർ നോർക്ക വഴി രജിസ്രേടഷൻ ആരംഭിക്കുന്നതിനു മുമ്പു തന്നെ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സമ്പൂർണ്ണ വിവര ശേഖരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റിലുളള ആദ്യ സംഘമാണ് ഇന്നലെ പുറപ്പെട്ടത്.
ഏറെ കരുതലോടെയായിരുന്നു എ.ഐ കെ എം സി സി യുടെ ഇടപ്പെടലുകൾ. അന്തർ സംസ്ഥാന യാത്രകൾ കേന്ദ്രം പച്ച കൊടി കാട്ടുകയും കേരള സർക്കാർ പാസ് അനുവദിക്കുകയും ചെയ്തതോടെ ഇവരെ നാട്ടിലെത്തിക്കാതെ വിശ്രമിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കെ എം സി സി പ്രവർത്തകർ.
ഇതിൻ്റെ ഭാഗമായി പ്രത്യേകം ഹെൽപ് ഡെസ്ക് രൂപീകരിച്ച് യാത്രക്കാരെ ജില്ലാ അടിസ്ഥാനത്തിൽ വിവിധ വാട്സാപ് ഗ്രൂപ്പുകളായി ക്രമീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. കർണ്ണാടക, ആന്ധ്രപ്രദേശ് , തെലങ്കാന ചെക്ക് പോസ്റ്റുക ങ്കിൽ നേരിട്ട പ്രയാസങ്ങളിൽ മുസ്ലിം ലീഗ് ദേശിയ ജന:സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം പി , സ്വാദിഖലി ശിഹാബ് തങ്ങൾ, ആ ന്ധ്രയുടെ ചുമതലയുള്ള എ .ഐ സി സി ജനറൽ സെക്രട്ടറി കേരള മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ കെ എം സി സി ദേശിയ പ്രസിഡൻ്റ് എം കെ നാഷാദ്, ചാമരാജ നഗർ കളക്ടർ, ജാഫർ സ്വാദിഖ് ഐ.എ സ് ,മാണ്ഡ്യ കെ.എം സി സി പ്രസിഡൻ്റ് സലാം, എന്നിവരുടെ ഇടപ്പെടൽ നിർണ്ണായകമായി. പൂർണമായി സർക്കാർ നിയമങ്ങൾ പാലിച്ച്, സോഷ്യൽ ഡിസ് റ്റൻസ് കീപ്പ് ചെയ്താണ് യാത്ര നടത്തിയത് യാത്രയിലെ വെള്ളം, ഭക്ഷണം ,സുരക്ഷ ക്രമീകരണമായുള്ള മാസ്ക്, ഗ്ലൗസ് ,സാനറ്റൈസർ തുടങ്ങിയവ കെ എം സി സി വിതരണം ചെയ്തിരുന്നു.
എ.ഐ കെ.എം സി സി ഹൈദരാബാദ് ഭാരവാഹികളായ മുഹമ്മദലി റജാഈ, ഹസീബ് ഹുദവി പൊന്നാനി, ശാക്കിർ തൈവളപ്പിൽ ,ശിഹാബ് കൊങ്ങാട്, ഇർഷാദ് ഹുദവി ബെദിര, മുബശ്ശിർ വാഫി, നിസാം പല്ലാർ, ശബിൻ, ശരീഫ് ഹുദവി, ഹാരിസ് വാഫി, റാശിദ് ഹുദവി തുടങ്ങിയവർ നേതൃത്വം നൽകി.