Kerala News

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ല; വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കും

കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ വാക്സനേഷന്‍ പ്രക്രിയ വേഗത്തിലാക്കുമെന്ന ആരോഗ്യവകുപ്പ് അറിയിച്ചു. വരുന്ന ഒരാഴ്ചക്കുള്ളില്‍ അര്‍ഹരായ പരമാവധി ആളുകള്‍ക്ക് ആദ്യഡോസ് വാക്സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ തുടരും.

അതേസമയം മറ്റ് സംസ്ഥാനങ്ങളിലേതുപോലെയുള്ള വാക്സിന്‍ ക്ഷാമം സംസ്ഥാനത്ത് നിലവിലില്ല. ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്ക് നിലവിലുണ്ട്. ഏപ്രില്‍ 20 ന് അടുത്ത ബാച്ച് വാക്സിന്‍ എത്തും. അതോടുകൂടി കൂടുതല്‍ ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിക്കും. കഴിഞ്ഞ തവണ 13 ലക്ഷം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.

വാക്സിന്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവായത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഇടവളയില്‍ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കുവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് വന്നാലും രോഗം മൂര്‍ഛിക്കില്ല. വൈറസിനെതിരെ ശരീരം പ്രതിരോധം തീര്‍ക്കുന്നതുകൊണ്ടാണ് ഇത്.

ഏപ്രില്‍ ഏഴ് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 41,43,771 ആളുകള്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 37,04,436 ആളുകള്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 4,39,335 ആളുകള്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 24 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്സിനേഷന്‍ നടന്നുകഴിഞ്ഞു.

ഏപ്രില്‍ ഏഴ് വരെയുള്ള കണക്കുകള്‍ പ്രകാരം 12,27,420 ഡോസ് വാക്സിന്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. ഇതില്‍ 65,440 ഡോസ് കോവാക്സിനും 11,61,980 ഡോസ് കോവിഷീല്‍ഡ് വാക്സിനുമാണ്. പുതിയ കണക്കുകള്‍ ഇന്ന് ആരോഗ്യ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!