തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ മഹാമാരി; ഗൺ വയലൻസിനെതിരെ നിയമം കൊണ്ട് വരും; ജോ ബൈഡൻ

0
120

രാജ്യത്ത് ഗൺ വയലൻസിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ഒരു മഹാമാരിയാണെന്ന് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മാരകായുധങ്ങളുടെ ഉപയോഗവും ലൈസൻസ് ഉള്ളവർ അത് ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകൾക്കു മുൻപ് ജോർജിയയിലും കൊളറാഡോയിലും നടന്ന വെടിവെപ്പിൽ 18 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ബൈഡൻ്റെ പ്രഖ്യാപനം.

32 കോടി ജനങ്ങൾക്ക് 39 കോടി തോക്ക് ആണ് അമേരിക്കയിൽ ഉള്ളത്. വർഷത്തിൽ ശരാശരി 40000 ആളുകളാണ് തോക്ക് കൊണ്ടുള്ള ആക്രമണത്തിൽ രാജ്യത്ത് മരണപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here