
ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ ആക്രമിക്കുകയും ജീപ്പിന് കേടുപാടുകൾ വരുത്തകയും ചെയ്തതായി പരാതി.
പുൽപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ഭാഗത്ത് കൃഷിഭൂമിയിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തുരത്താനെത്തിയ വനപാലകരെ ഒരു സംഘം തടകയുകയും അസഭ്യം പറയുകയും ചെയ്തു. കാട്ടാനയെ വനത്തിലേക്ക് കയറ്റയതിന് ശേഷം തിരികെ പോയ വനപാലകർക്ക് വീണ്ടും കട്ടാന ഇറങ്ങിയെന്ന വ്യാജ വിവരം നൽകി. തിരികെയെത്തിയ വനപാലകരെ ആക്രമിക്കുകയും വനവകുപ്പിൻ്റെ വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തിൻ വിപിൻ, ആവണി രാജേഷ് എന്നിവർക്കെതിരെയാണ് വനപാലകരുടെ പരാതിയിൽ പുൽപ്പള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.