Trending

സൽമാൻ ഖാന് വീണ്ടും വധ ഭീഷണി; ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ ഒരാൾ പിടിയിൽ

ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിൽ സൽമാൻ ഖാന് നേരെ വീണ്ടും വധ ഭീഷണി.
ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. സംഭവത്തിൽ, വര്‍ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സല്‍മാനെയും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെയും പ്രതിപാദിക്കുന്ന ഗാനം പുറത്ത് വന്നിരുന്നു. ഈ ഗാന രചയിതാവിനെയും വധിക്കും എന്നാണ് ഭീഷണി.

അതേസമയം, ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ ഒരു അഭിഭാഷകനെ പിടികൂടി. തന്റെ മൊബൈല്‍ മോഷണം പോയിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി.മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികള്‍ തങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ ഷാറുഖ് ഖാനെ തങ്ങള്‍ ഉപദ്രവിക്കുമെന്ന തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍കോള്‍ ലഭിച്ചത് ഛത്തീസ്ഗഢില്‍ നിന്നാണ് എന്ന് പൊലീസ് കണ്ടെത്തി. ഫൈസാന്‍ഖാന്‍ എന്നയാളുടെ പേരിലുള്ള ഫോണ്‍ ഉപയോഗിച്ചാണ് അജ്ഞാതര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍കോള്‍ ചെയ്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!