എസ്.എൻ.സി ലാവ്‌ലിൻ കേസിൽ സുപ്രീം കോടതി ഇന്ന് വാദം തുടങ്ങിയേക്കും. കേസ് എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ സിബിഐ വ്യക്തമാക്കിയിരുന്നു.
കേസിൽ പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു.