മേല്‍പ്പത്തൂരിന്റ നാരായണീയം പാടി ഞെട്ടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം’ എന്ന ശ്ലോകമാണ് ഇടുക്കി രാജക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ഹണി പാടിയത്.
രാജക്കാട് എന്‍ .ആര്‍ സിറ്റി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യൂണിഫോമില്‍ പാട്ട് പാടി മികവ് തെളിയിച്ചത്. യൂണിഫോമില്‍ പാട്ട് പാടുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീഡിയോ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനായ രതീഷ് ചന്ദ്രനാണ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാലോട് കുറുപുഴ സ്വദേശിയും പ്രശസ്ത നാടക നടനുമായിരുന്ന ഹനീഫയുടെ മകനാണ് രാജക്കാട് സി.ഐ ഹണി.