കോഴിക്കോട് : ബേപ്പൂരിൽ നിയന്ത്രണം വിട്ട കാർ കടലിൽ വീണു. വാഹനത്തിലെ യാത്രക്കാരായ മൂന്നു പേർ രക്ഷപെട്ടത് തല നാരിഴയ്ക്ക്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തിരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ടത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.
വാഹനം വെള്ളത്തിൽ വന്നു പതിച്ചതും, നാട്ടുകാർ ഓടിയെത്തി കാറിലെ യാത്രക്കാരെ രക്ഷപെടുത്തുകയായിരുന്നു. കാറിന്റെ ചില്ല് കുത്തി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പോലീസും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ചേർന്ന് കാർ കരക്കെത്തിച്ചു. വാഹനം നിയന്ത്രണം വിടാനുള്ള കാരണമെന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.

